ബോവിക്കാനം :(www.evisionnews.co)റോഹിങ്ക്യയിലെ പീഡിത ജനക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ഗൗരി ലങ്കേഷിനെ കൊല ചെയ്ത ഫാസിസ്റ്റു ഭീകരതയിൽ പ്രതിഷേധിച്ചും,മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.പ്രസിഡണ്ട്
ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകനും കവിയുമായ രവീന്ദ്രൻ പാടി ഉൽഘാടനം ചെയ്തു.ഡി.സി.സി. വൈസ് പ്രസിഡണ്ട് എം.കുഞ്ഞമ്പുനമ്പ്യാർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർമല്ലത്ത്, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, അബ്ബാസ് , ബി.എം.ഹാരിസ്, പ്രസംഗിച്ചു.
അഷ്റഫ് ബോവിക്കാനം, മൊയ്തീൻ ചാപ്പ, ഷെരീഫ് മല്ലത്ത്,മുസ്തഫ ബിസ്മില്ല, ഹനീഫ ബോവിക്കാനം, അസ്കർ ബാലനടുക്കം, ബി.കെ. നിസാർ, കുഞ്ഞി മല്ലം, ശംസീർമുലടുക്കം, കബീർബാവിക്കര, നസീർമുലടുക്കം, അഷ്റഫ് ബാവിക്കര, ഷാഫിബാവിക്കര ,ഇർഷാദ്ആലുർ, ജീലാനി ആലൂർ,സാബിർമല്ലം നേതൃത്വം നൽകി.
Post a Comment
0 Comments