Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സംഗമം ഒക്ടോബറില്‍


ഉപ്പള (www.evisionnews.co): എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ മൂന്നാംവാരത്തില്‍ നടത്താന്‍ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയില്‍ ഉപ്പള ലീഗ് ഓഫീസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കും. യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, എംഎസ്എഫ് ജില്ലാ ഉപാധ്യക്ഷന്മാരായ മുഹമ്മദ് കുഞ്ഞി ഉളുവാര്‍, പിവൈ ആസിഫ് ഉപ്പള, സിദ്ദീഖ് ദണ്ഡഗോളി, സിദ്ദീഖ് പച്ചിലമ്പാറ, മുഫാസി കോട്ട, മുഫീദ് പൊസോട്ട്, സുല്‍ത്താന്‍ പെര്‍ള, റാസിക് പെര്‍ള, നുഅ്്മാന്‍ പൈവളികെ, റഹീം പള്ളം സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad