മഞ്ചേശ്വരം:(www.evisionnews.co) കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ മലയാളം പഠിക്കുന്ന കുട്ടികൾക്ക് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പഠനോപകരണം വിതരണം ചെയ്തു, എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. എം എസ് എഫ് ദേശീയ സോണൽ സെക്രട്ടറി അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു, എം.എസ്.എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ, ഉപാധ്യക്ഷൻ പി വൈ ആസിഫ് ഉപ്പള, മഞ്ചേശ്വരം ബ്ലോക്ക് പ ഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യവാർ, മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വർക്കിങ് പ്രസിഡന്റ് ഫാറൂഖ് ചെക്ക്പോസ്റ്റ്, എം. എസ് എഫ് മണ്ഡലം ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗർ, ഉപാധ്യക്ഷൻ ജാഫർ പാവൂർ, സെക്രട്ടറി ജംഷീർ മൊഗ്രാൽ, മുഫാസി കോട്ട, സുന്ദര എന്നിവർ സംസാരിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സാക്ഷരത പ്രേരക് ശ്രീമതി ഹരിനാക്ഷി സ്വാഗതവും എം എസ് എഫ് മണ്ഡലം ട്രഷറർ റഹീം പള്ളം നന്ദിയും പറഞ്ഞു.
Post a Comment
0 Comments