Type Here to Get Search Results !

Bottom Ad

'കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ എന്നോട് പൊട്ടിത്തെറിച്ചു' മോദിക്ക് ചോദ്യങ്ങളെ പേടിയാണെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി (www.evisionnews.co): ചോദ്യം ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമല്ലെന്നും ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ചും ഒ.ബി.സി മന്ത്രാലയത്തെക്കുറിച്ചും ചോദ്യമുയര്‍ത്തിയപ്പോള്‍ മോദി തന്നോട് രോഷാകുലനായിട്ടുണ്ടെന്നും ബി.ജെ.പി എം.പി നാന പടോള്‍ പറഞ്ഞു. 

'മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം നമ്മളോട് ചോദിക്കുകയാണ് ചെയ്യുക' നാഗ്പൂരില്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള യോഗത്തില്‍ അദ്ദഹം പറഞ്ഞു.

'ഹരിത നികുതി ഉയര്‍ത്തുക, ഒ.ബി.സി മന്ത്രാലയം, കാര്‍ഷിക രംഗത്ത് കൂടുതല്‍ നിക്ഷേപം തുടങ്ങിയ ചില നിര്‍ദേശങ്ങള്‍ ഞാന്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷെ മോദി ക്രുദ്ധനാവുകയും എന്നോട് മിണ്ടരുത് എന്ന് പറയുകയും ചെയ്തു.' അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad