Type Here to Get Search Results !

Bottom Ad

ഓണം ഒരുമ 2017 ; സമാപനം 11ന് ചെറുവത്തൂരില്‍

ചെറുവത്തൂർ:(www.evisionnews.in)ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, കുടുംബശ്രീ, ബി ആര്‍ ഡി സി, ഡി ടി പി സി, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  നടന്നു വരുന്ന ഓണാഘോഷ പരിപാടികളുടെ   സമാപനം  ഈ മാസം 11 ന് ചെറുവത്തൂരില്‍ നടക്കും. വൈകുന്നേരം മൂന്ന് മണിക്ക്  വി വി നഗറില്‍ നിന്ന്  ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍, നീലേശ്വരം നഗരസഭ എന്നിവയുടെ പങ്കാളിത്തം ഉണ്ടാകും.  പഞ്ചവാദ്യം, ശിങ്കാരിമേളം, ഒപ്പന, കോല്‍ക്കളി, നിശ്ചല ദൃശ്യങ്ങള്‍, ചലന ദൃശ്യങ്ങള്‍ എന്നിവയുണ്ടാകും.   തുടര്‍ന്ന് ഘോഷയാത്ര കുട്ടമത്ത് നഗറില്‍  സമാപിക്കും. സമാപന സമ്മേളനം  റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.  പി കരുണാകരന്‍ എം പി ജില്ലയിലെ എം എല്‍ എ മാര്‍, ത്രിതലപഞ്ചായത്ത്  പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. ആയിരക്കണക്കിന്  കുടുംബശ്രീ പ്രവര്‍ത്തകര്‍ ഘോഷയാത്രയില്‍ അണിനിരക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad