Type Here to Get Search Results !

Bottom Ad

ഷെല്‍ കമ്പനികളെ പൂട്ടാന്‍ നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: (www.evisionnews.co) ഷെല്‍ കമ്പനികളെ (രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന) പൂട്ടാന്‍ കൂടുതല്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവുമായി ആദായ നികുതി വകുപ്പ് കരാര്‍ ഒപ്പിട്ടു.

നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഷെല്‍ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2.09 ലക്ഷം ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപടി തുടങ്ങിയിരുന്നു. ഈ കമ്പനികളുടെ ഡയരക്ടര്‍മാരായ 1.06 ലക്ഷം പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കും കേന്ദ്രം ഒരുങ്ങുകയാണ്. ഇതിനു പിന്നാലെയാണ് കൂടുതല്‍ ഷെല്‍ കമ്പനികളെ കണ്ടെത്തുന്നതിന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
രണ്ടു ലക്ഷം കമ്പനികളെ ഒഴിവാക്കിയ ശേഷവും രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 11 ലക്ഷം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയിലും ഷെല്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad