Type Here to Get Search Results !

Bottom Ad

മഹിളാ മന്ദിരത്തിൽ ഓണ സദ്യയൊരുക്കി ഐ എൻ എൽ-ഐ എം സി സി

കാസർകോട്:(www.evisionnews.co)പരവനടുക്കം മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് ഐ എൻ എൽ ഖിളിരിയാ - ഇല്യാസ് നഗർ ശാഖയുടെയും ഐ എം സി സി കുവൈത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഓണസദ്യ ഒരുക്കി. ചടങ്ങിൽ ഐഎം സി സി -ജി സി സി ചെയർമാൻ സത്താർ കുന്നിൽ, കുവൈത്ത് ഐ എം സി സി സെക്രട്ടറി ബി കെ ഹസ്സൻ കുന്നിൽ , ഷാർജാ ഐ എം സി സി നേതാവ് സത്താർ ഖിളിരിയാ ,പ്രവാസി ലീഗ് മുൻ കാസർകോട് ജില്ല സെക്രട്ടറി സാലിഹ് ബേക്കൽ,ഐ എൻ എൽ ഖിളിരിയാ നഗർ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ,സെക്രട്ടറി അഷറഫ് ബേക്കൽ ,നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിൽ അംഗം ശരീഫ് ചെമ്പിരിക്ക തുടങ്ങിയവർ സംബന്ധിച്ചു. സമൂഹത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഇത്തരം ആളുകളോടൊപ്പമുള്ള ചടങ്ങ് ഹൃദയമായിരുന്നുവെന്ന് ഐ.എം സി സി - ജി സി സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു. അന്തേവാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സാമുഹ്യ ക്ഷേമ വകുപ്പ് തയ്യാറകണമെന്ന് കുവൈത്ത് ഐ എം സി സി സെക്രട്ടറി ബി കെ ഹസ്സൻ കുന്നിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad