കാസര്‍കോട്:(www.evisionnews.co) കാസര്‍കോടന്‍ സൗഹൃദങ്ങളുടെ സുഗന്ധം നെഞ്ചിലേറ്റി നടന്ന കൊപ്പല്‍ വിടപറഞ്ഞു ഒരാണ്ട് തികയുകയാണ്. കൊപ്പലിന്റെ സ്‌നേഹലാളനകള്‍ ആവോളം ഏറ്റു വാങ്ങിയ കാസര്‍കോടന്‍ സൗഹൃദക്കൂട്ടായ്‌മ അദ്ദേഹത്തിന്റെ നിത്യസ്‌മരണ നിലനിര്‍ത്താനായി സ്‌മരണിക പുറത്തിറക്കുകയാണ്.
കൊപ്പലിനെപ്പറ്റി പലര്‍ക്കും പലതരം ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയായിരിക്കും. അത്തരം അനുഭവക്കുറിപ്പുകള്‍ 2017 ഓക്‌ടോബര്‍ 20നകം കിട്ടത്തക്കവിധം അയച്ചു തരണം.
സൗഹൃദക്കൂട്ടായ്‌മയില്‍ ബി.എ.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. എ.എസ്.മുഹമ്മദ് കുഞ്ഞി, സി.എല്‍.ഹമീദ്, നാഗേഷ് ഷെട്ടി, അഷറഫലി ചേരങ്കൈ, ഹാരിസ് ബന്നു, ബി.എ.കുഞ്ഞാമു, ഐഡിയല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.
Post a Comment
0 Comments