Type Here to Get Search Results !

Bottom Ad

തീരദേശ പരിപാലന നിയമം: പുതിയമാറ്റം നിയമമായി വരുന്നതും കാത്ത് നൂറുകണക്കിന് കുടുംബങ്ങള്‍


കുമ്പള (www.evisionnews.co): തീരദേശത്തെ വീട് നിര്‍മാണത്തിനും മറ്റു കെട്ടിടങ്ങള്‍ക്കും ദൂരപരിധി 20 മീറ്ററാക്കി കുറച്ച് തീരപരിപാലന നിയമത്തിന്റെ പുതിയ കരട് വിജ്ഞാപനം നിയമമായി വരുന്നതും കാത്തുകഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍. തീരപ്രദേശത്ത് വീട് നിര്‍മിക്കാന്‍ അനുമതിക്കായി കാത്തിരിക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ കരട് വിജ്ഞാപനം. വേലിയേറ്റ പരിധിയില്‍ കുടുങ്ങി ആയിരക്കണക്കിന് വീട് ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണ അപേക്ഷകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തീരപരിപാലന അതോറിറ്റികളിലുമായി തീരുമാനമാകാതെ കിടക്കുന്നത്. 

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തീരപരിപാലന നിയമം ബാധകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതതു പ്രദേശങ്ങള്‍ക്കുള്ള പ്ലാന്‍ അംഗീകരിക്കേണ്ടതുണ്ട്. 2016 മാര്‍ച്ച് മാസം തന്നെ കരടു വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും നടപടി വൈകുന്നത് തീരദേശവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. തീരദേശ പരിപാലന നിയമത്തിലെ ഇളവ് നിയമമായി വരുന്നതോടെ ജില്ലയിലെ ടൂറിസം മേഖലക്കും പുതിയ ഉണര്‍വുണ്ടാകും. നിയമമായി വരാന്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നു ഇടപെടലുണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad