അബുദാബി : (www.evisionnews.co) ഉദുമ പഞ്ചായത്ത് കെ എം സി സി 2018 - 2021 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രവര്‍ത്തക കണ്‍വെന്‍ഷനും അബൂദാബി മദിന സായിദില്‍ ചേര്‍ന്നു.മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം മുസ്ലി ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട് പഞ്ചായത്ത് കെ എം സി സി ട്രഷറര്‍ സി ച്ച് മുഹമ്മദിന് നല്‍കി നിരവഹിച്ചു.പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് സലാം ആലുറിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്‌റട്ടറി മുജീബ് മൊഗ്രാല്‍ ഉദ്ഘാടനനം ചെയ്തു. കഴിഞ്ഞ രണ്ടര വര്‍ഷത്തെ പ്രവര്‍ത്തന കാലാ യളവില്‍ അറൂസ് റഹ്മ മാംഗല്യ പദ്ധതി അടക്കം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മുപ്പത് ലക്ഷത്തോളം രൂപ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്ത കമ്മി റ്റി യുടെ പ്രവര്‍ത്തനം കണ്‍വെന്‍ഷന്‍ വിലയിരുത്തി. അനീസ് മാങ്ങാട് ,പി കെ അഷറഫ് ,നൗഷാദ് മിഹ്‌റാജ്, റഫീഖ് മാങ്ങാട്, സമീര്‍ കോട്ടിക്കുളം, ആലൂര്‍ ഷാഫി സംസാരിച്ചു. ആബിദ് നാലാംവാതുക്കല്‍ സ്വാഗതവും സാദാത്ത് മുക്കുന്നോത്ത് നന്ദിയും പറഞ്ഞു.
Post a Comment
0 Comments