
കാസർകോട്:(www.evisionnews.co)പള്ളിക്കര മേൽപാലത്തിന് വേണ്ടി പി.കരുണാകാരൻ എം.പി.യുടെ നേതൃത്വത്തിൽ നടത്തുന്ന സമരവുമായി മുസ്ലിം ലീഗ് സഹകരിക്കില്ലെന്ന് മുസ്ലിം ലിഗ് ജില്ല ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദിൻ അറിയിച്ചു. മുസ്ലിം ലീഗ് നയം അറിയാതെ പ്രാദേശികമായി ചേർന്ന കൂടിയാലോചന യോഗത്തിൽ ഒരു പാർട്ടീ പ്രതിനിധി പങ്കെടുത്തിരുന്നു. അതിൽ നിന്നും പിൻമാറാൻ പ്രസ്തുത അംഗത്തിന് നിർദ്ദേശം കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നഷ്ണൽ ഹൈവെയിൽ മേൽപ്പാലമില്ലാത്ത ഏക സ്ഥലം പള്ളിക്കരയാ ണ്. വർഷങ്ങളോളം കാസർകോടിനെ പാർലമെന്റിൽ പ്രതിനിധീകരിച്ചവരുടെ പോരായ്മയാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്നാണ് പാർട്ടിയുടെവിലയിരുത്തൽ. മുൻകാലത്ത് യു.പി.എ ഗവണ്മെന്റിന്റെ പോരായ്മയാണെങ്കിൽ നിലേശ്വരം രാജാസ് റോഡിൽ വരെ മേൽപാലം വന്നിട്ട് വർഷങ്ങളോളമായി. എം.പി.യുടെ വീടിന് മുറ്റത്ത് ഒരു മേൽ പാലം കൊണ്ടുവരാൻ കഴിയാത്തത് ആരുടെ വിഴ്ചയാണെന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് കഴിയും.വിഴ്ച മറച്ചുവെക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ബി.ജെ.പി. പ്രഖ്യാപിച്ച സമരവും ജനങ്ങൾ വിലയിരുത്തും. മോദി സർക്കാർ വന്നാൽ അധികാരത്തിൽ വന്നാൽ ഞങ്ങൾ മേൽപാലം കൊണ്ടുവരും എന്ന് പറഞ്ഞ പാർട്ടിയാണ് ബി.ജെ.പി.അവർ സമരം നടത്തേണ്ടത് റെയിൽവെമന്ത്രിയുടെ വസതിക്ക്
മുമ്പിലാണെന്നും ഖമറുദ്ധീൻ കൂട്ടിച്ചേർത്തു .യു ഡി.എഫിന്റെ സമര പരിപാടികൾ 19 ന് ചേരുന്ന ജില്ലാ ലൈസൺ കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments