Type Here to Get Search Results !

Bottom Ad

കൂട്ടയോട്ടത്തോടെ മൊഗ്രാല്‍ പുത്തൂര്‍ കേരളോത്സവത്തിന് ഉജ്വല തുടക്കം


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കൂട്ടയോട്ടത്തോടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നിന്നും ആരംഭിച്ച ഓട്ടം എരിയാല്‍ പാലത്തില്‍ സമാപിച്ചു. 20ഓളം ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 80ഓളം യുവാക്കള്‍ മത്സരത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, എസ്.എച്ച് ഹമീദ്, യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ്, കണ്‍വീനര്‍ കരീം ചൗക്കി, മാഹിന്‍ കുന്നില്‍, ബി.എം ബാവ ഹാജി, ശിഹാബ് മൊഗര്‍, സാദിഖലി അബ്ബാസ്. മഹമ്മൂദ് ബള്ളൂര്‍.സതീശന്‍ ചൗക്കി.റഷീദ് ആസ്‌ക്ക്, കിരണ്‍. അബൂ നവാസ്, മന്‍സൂര്‍ അക്കര, ഹനീഫ് കോട്ടക്കുന്ന് സംബന്ധിച്ചു.

മുഹമ്മദ് ഷാഫി ബിഷാറത്ത് (ചൗക്കി സര്‍വാന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്), മുഹമ്മദ് സാലിഹ് പഞ്ചം (ബ്രദേര്‍സ് ക്ലബ്ബ് പഞ്ചം), എച്ച്. മുഹമ്മദ് യൂനുസ് (ചൗക്കി കലാ- സാംസ്‌ക്കാരിക കേന്ദ്രം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ മെഡല്‍ വിതരണം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad