Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷ് വധം: നാലുപേര്‍ കസ്റ്റഡിയില്‍, ബംഗളൂരുവില്‍ കനത്ത ജാഗ്രത


ബംഗളൂരു (www.evisionnews.co): രാജ്യത്തെ നടുക്കിയ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് നാലു പേരെ കര്‍ണാടക പോലീസ് ബുധനാഴ്ച വലയിലാക്കി. ഇവരെ കനത്ത പോലീസ് കാവലില്‍ ചോദ്യം ചെയ്തുവരികയാണ്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ന ിന്നും ലഭിച്ച ഒളികാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ഘാതകരെന്ന് സംശയിക്കുന്നവരെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. 

കൊലനടന്ന വീടിന്റെ അയല്‍വാസികളെയും ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും എന്തെങ്കിലും തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതിനിടെ ഗൗരി ലങ്കേഷിന്റെ കൊലയെ അപകീര്‍ത്തികരമായി പരാമര്‍ശിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. ഇത്തരക്കാരിലൊരാളെ ചിക്മംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad