Type Here to Get Search Results !

Bottom Ad

കൂട്ടുകാരോടൊപ്പം കടല്‍ കാണാന്‍ പോയ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് മരിച്ചു

തൃക്കരിപ്പൂര്‍ (www.evisionnews.co): ബന്ധുക്കളായ കൂട്ടുകാരോടൊപ്പം കടല്‍ കാണാന്‍പോയ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് മരിച്ചു. തൃക്കരിപ്പൂര്‍ പൂച്ചോലിലെ ഒ.ടി ജമാല്‍- ഷരീഫ ദമ്പതികളുടെ മകന്‍ ജഫ്സീറാ (17)ണ് മരിച്ചത്.. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വലിയപറമ്പ കടലിലാണ് അപകടം. തൃക്കരിപ്പൂര്‍ പോളിടെക്ക്‌നിക് ഒന്നാംവര്‍ഷ ഇലക്രോണിക്‌സ് വിദ്യാര്‍ത്ഥിയായ യുവാവ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയില്‍ കടല്‍ത്തിരയില്‍ പെട്ടതയാണ് വിവരം. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്സ് തീരരക്ഷാ സേനയുടെ സഹായത്തോടെ കടലിലേക്ക് വടംകെട്ടി തിരച്ചില്‍ നടത്തിയതോടെ അവശനിലയിലായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. 

മണിക്കൂറോളം കടലില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് കടലില്‍ കരയോടടുത്ത വ്യാപകമായി തിരച്ചില്‍ നടത്തിയതോടെയാണ് വടത്തില്‍ കുടുങ്ങി യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ തൃക്കരിപ്പൂര്‍ സ്വകാര്യ ആസ്പത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരം ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ദുബൈയില്‍ ഹോട്ടല്‍ വ്യാപാരിയായ ഒ.ടി ജമാലാണ് പിതാവ്. സഹോദരങ്ങള്‍: ഇസ്മായില്‍, ശഹ്ദാദ്.

Post a Comment

0 Comments

Top Post Ad

Below Post Ad