ന്യൂഡല്‍ഹി: (www.evisionnews.co) സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കാനായി കമ്മിറ്റിയെ രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഇതിനായി സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജി, ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണയെ അധ്യക്ഷനാക്കി കമ്മിറ്റിയെ രൂപീകരിക്കും. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഈ മേഖലയിലെ വിദഗ്ധരുള്‍പ്പെടുന്ന കമ്മിറ്റിയാകും രൂപീകരിക്കുകയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട
ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. വാട്‌സ്ആപ്പ് സ്വകാര്യതാ നയത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിനു നല്‍കുന്നുണ്ടെന്നാണ് ആരോപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു നാലാഴ്ചയ്ക്കം സത്യവാങ്മുലം സമര്‍പ്പിക്കണമെന്നു കമ്പനികള്‍ക്കു കോടതി നിര്‍ദേശം നല്‍കി.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അര്‍വിന്ദ് ദത്താറുമാണു യഥാക്രമം വാട്ട്‌സ്ആപ്പിനായും ഫെയ്‌സ്ബുക്കിനായും ഹാജരാകുന്നത്. ആളുകളുടെ വ്യക്തിവിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറ്റം ചെയ്യുന്നില്ലെന്നാണ് ഇവര്‍ നിലപാടെടുത്തത്. എന്നാല്‍ 'ലാസ്റ്റ് സീന്‍', ടെലിഫോണ്‍ നമ്പര്‍, ഡിവൈസ് വിവരങ്ങള്‍ തുടങ്ങിയവ മാത്രം പങ്കുവയ്ക്കപ്പെടുന്നുണ്ടെന്ന് കപില്‍ സിബല്‍ പിന്നീടു വ്യക്തമാക്കി. ഹര്‍ജി നവംബര്‍ 28ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
Post a Comment
0 Comments