Type Here to Get Search Results !

Bottom Ad

ദുഷ്പ്രചരണങ്ങളെ ഒറ്റക്കെട്ടായി നേരിടും:കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത്

കാഞ്ഞങ്ങാട്:(www.evisionnews.co) സമുദായത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയും സമഗ്ര പുരോഗതിയും ഉറപ്പ് വരുത്തുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപിലാക്കിയും സാമുദായിക സൗഹൃദം ഊട്ടിയുറപ്പിച്ചും ജാതിമത വ്യത്യാസമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും നാലുപാതിറ്റാണ്ടിലേറെക്കാലമായി കാഞ്ഞങ്ങാടിന്റെ സുകൃതമായി നില കൊള്ളുന്ന സംയുക്ത മുസ്ലിം ജമാഅത്തിനും അംഗ ജമാഅത്തുകള്‍ക്കും അവയുടെ ഭാരവാഹികള്‍ക്കും എതിരായി വൈരനിര്യാതന ബുദ്ധിയോടെ നിരന്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും അപവാദങ്ങളുടെ പുകമറയൊരുക്കുകയും ചെയ്യുന്ന കാഞ്ഞങ്ങാട്ടെ സായാഹ്ന പത്രത്തിന്റെ നീക്കങ്ങളെ ഒറ്റ കെട്ടായി ചെറുക്കാന്‍ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. സംയുക്ത ജമാഅത്ത് നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഭൂതാനപദ്ധതിയില്‍ ഭൂമി നല്‍കാന്‍ ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം ഒക്‌ടോബര്‍ മധ്യത്തോടെ ഭൂമി വിതരണം ചെയ്യാനും തീരുമാനിച്ചു. റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ അവിടെത്തെ ഭരണകൂടവും ബുദ്ധ തീവ്രവാദികളും നടത്തി കൊണ്ടിരിക്കുന്ന നിഷ്ഠൂരവും കിരാതവുമായ ഉന്മൂലന പ്രക്രിയയിലും ചരിത്രത്തില്‍ ഉടനീളം അഭയാര്‍ഥികള്‍ക്ക് മുന്നില്‍ അഭയത്തിന്റെയും ആതിഥ്യത്തിന്റെയും കവാടങ്ങള്‍ മലര്‍ക്കെ തുറന്ന് വെച്ച ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നന്മ മുഖത്തിന് ചേരാത്ത വിധം അഭയാര്‍ഥികളെ പുറന്തള്ളാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദയാരഹിത നടപടിക്കെതിരെ യോഗം ശക്തമായി പ്രതിഷേധിക്കുകയും ഇത് തിരുത്താന്‍ മ്യാന്‍മാര്‍ ഇന്ത്യന്‍ ഭരണാധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. സര്‍വ്വതിന്മകളുടെ മാതാവായ മദ്യം സാര്‍വത്രികവും സുലഭവുമാക്കി തീര്‍ക്കുന്ന കേരള ഗവര്‍മെന്റിന്റെ വികലമായ മദ്യനയം അടിയന്തിരമായി തിരുത്തണമെന്ന് യോഗം സര്‍ക്കാറിനോടവശ്യപ്പെട്ടു. ജന.സെക്രട്ടറി ബഷീര്‍ വെള്ളി ക്കോത്ത് സ്വാഗതം പറഞ്ഞു. ട്രഷറര്‍ കുഞ്ഞാഹമ്മദ് ഹാജി പാലക്കി, ഭാരവാഹികളായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ടി.കെ ഖാലിദ് പാറപ്പള്ളി, ബഷീര്‍ ആറങ്ങാടി, കെ.യു ദാവൂദ് ഹാജി, ജാതിയില്‍ ഹസൈനാര്‍, എഞ്ചനീയര്‍ ഷെരീഫ്, ഓഡിറ്റര്‍ സി മുഹമ്മദ് കുഞ്ഞി, ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളായ സി.എച്ച് നുറുദ്ധീന്‍, അഷ്‌റഫ് കൊത്തിക്കാല്‍ പ്രസംഗിച്ചു.ശിഹാബ് തങ്ങള്‍ മംഗല്യ നിധിയില്‍ നിന്ന് കള്ളാര്‍ ജമാഅത്തിലെ നിര്‍ധന കുടുംബത്തിന് അനുവദിച്ച ഒരു ലക്ഷം രൂപ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി കള്ളാര്‍ ജമാഅത്ത് ട്രഷറര്‍ സി കുഞ്ഞബ്ദുല്ല കള്ളാറിന് കൈമാറി.എം ഇബ്രാഹിം, കെ.ബി കുട്ടിഹാജി, അസീസ് മൗലവി ഇരിയ, ടി അന്തുമാന്‍, ഇ.കെ അബ്ദുള്‍ റഹ്മാന്‍, തെരുവത്ത് മൂസ ഹാജി, കെ അബുബക്കര്‍ മാസ്റ്റര്‍, കെ.എം മുഹമ്മദ് കുഞ്ഞി ഹാജി, ഇസ്ഹാഖ് കനകപള്ളി, സുറൂര്‍ മൊയ്തു ഹാജി മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad