Type Here to Get Search Results !

Bottom Ad

ഹജ്ജാജ് സ്പോർട്സ് ക്ലബ് സ്നേഹോപഹാരം നൽകി ആദരിച്ചു

കാഞ്ഞങ്ങാട് :(www.evisionnews.co) നോർത്ത് ഞാണിക്കടവ് ഹജ്ജാജ് സ്പോർട്സ് ക്ലബ് തങ്ങളുടെ പ്രദേശത്ത് നിന്ന് കലാ കായിക വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം നേടിയവരെ സ്നേഹോപഹാരം നൽകി ആദരിച്ചു. കർണ്ണാടക കേരള ക്ലബ് കബഡീ മത്സരങ്ങളിലെ മികച്ച താരമായ റഹീം കല്ലൂരാവി , സംസ്ഥാന സ്കൂൾ കായിക മേളയിലെ ജൂഡോ താരമായ ഇസ്മയീൽ പട്ടാക്കൽ , ഐഎബി എക്സാം ജേതാവായ മസൂദ് , കർണ്ണാടക വിടി യൂണിവേഴ്‌സിറ്റി യിൽ നിന്ന് എംബിഎ ബിരുദത്തിൽ മികച്ച വിജയം നേടിയ ഫുർഖാൻ അഹ്മദ് തുടങ്ങിയവരെയാണ് ആദരിച്ചത് , ബുള്ളറ്റ് മൊയ്തു , ജാഫർ കാഞ്ഞിരായിൽ , ഖലീൽ പുഞ്ചാവി , സക്കരിയ്യ , സലാം , സാബിത് , ഹക്കിം , ഫൈസൽ ,  അജ്മൽ തുടങ്ങി നിരവധി ക്ലബ് അംഗങ്ങൾ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad