ഇരിയണ്ണി: കരിവേടകം കുമാരി ആല്‍ഫി മാര്‍ട്ടിന്റെ ചികിത്സാ ധനസഹായ സമാഹരണത്തിന്റെ ഭാഗമായി നാളെ കുണ്ടംകുഴിയില്‍ ബിരിക്കുളം കലാക്ഷേത്രം ചാരിറ്റബിള്‍ സൊസൈറ്റിയിലെ കലാകാരന്‍മാര്‍ ജീവകാരുണ്യ സംഗീതയാത്ര ആരംഭിക്കും. കുറ്റിക്കോല്‍, മുള്ളേരിയ, ബോവിക്കാനം, ചെര്‍ക്കള, കാസര്‍കോട് ടൗണുകളില്‍ സംഗീതയാത്ര നടത്തും. കഴിഞ്ഞ മാസം 2 ന് ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയായ ആല്‍ഫി മാര്‍ട്ടിന്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മംഗലാപുരത്ത് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനി ഇപ്പോഴും അബോധാവസ്ഥയിലാണ്.
Post a Comment
0 Comments