Type Here to Get Search Results !

Bottom Ad

എരോല്‍ ഗ്രാമകമ്മറ്റിയുടെ വിശ്വകര്‍മ്മ ദിനാഘോഷം നാളെ

ഉദുമ: (www.evisionnews.co)അജാനൂര്‍ വിശ്വകര്‍മ്മക്ഷേത്രം എരോല്‍ ഗ്രാമകമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം വിപുലമായി ആഘോഷിക്കും. രാവിലെ 9ന് സാംസ്‌കാരിക ഘോഷയാത്ര. 9.30ന് ദീപപ്രോജ്വലനം തുടര്‍ന്ന് വിവിധ മത്സരങ്ങള്‍. ഉച്ചയക്ക് 2ന് സാംസ്‌കാരിക സമ്മേളനം. അജാനൂര്‍ വിശ്വകര്‍മ്മക്ഷേത്ര ട്രസ്റ്റ് വൈസ്‌ചെയര്‍മാന്‍ ലക്ഷ്മണന്‍ ആചാരി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭാസ്‌കരന്‍ ആയത്താര്‍ മുഖ്യതിഥിയാവും.അഡ്വ.വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. മുതിര്‍ന്ന സമുദായംഗങ്ങളെ ആദരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad