Type Here to Get Search Results !

Bottom Ad

കൊലനടന്നത് കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെ: ഏഴുതവണ നിറയൊഴിച്ചു

ബംഗളൂരു (www.evisionnews.co): മുതിര്‍ന്ന മാധ്യപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിയേറ്റ് മരിച്ചുവീണത് വീട്ടിന് മുന്നില്‍ കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടയിലെന്ന് വ്യക്തമായി. വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചുവരികയാണ്. ബംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ രാത്രി എട്ടു മണിക്കാണ് ആക്രമണമുണ്ടായത്. അക്രമി ഏഴ് തവണ നിറയൊഴിച്ചെന്നും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

അതേസമയം നിര്‍ണായകമായ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറയുന്നു. അതേസമയം ഗൗരി ലങ്കേഷിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad