Type Here to Get Search Results !

Bottom Ad

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളെന്ന നിലപാട് മാറ്റണമെന്ന് സിപിഐഎം രാഷ്ട്രീയപ്രമേയ രൂപരേഖ; കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് ആവര്‍ത്തിച്ച് കേരള ഘടകം


ന്യൂ ഡല്‍ഹി: (www.evisionnews.co)സിപിഐഎം രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമുണ്ടാക്കാന്‍ നീക്കം. ബിജെപിയെ മുഖ്യശത്രുവായി കാണണമെന്ന് സിപിഐഎം രാഷ്ട്രീയ പ്രമേയ രൂപരേഖ. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളെന്ന നിലപാട് മാറ്റണമെന്നാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷട്രീയപ്രമേയ രൂപരേഖ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന നിലപാട് കേരള ഘടകം ആവര്‍ത്തിച്ചു. സഖ്യം ആകാമെന്ന നിലപാടാണ് നാളുകളായി ബംഗാള്‍ ഘടകം മുന്നോട്ട് വെയ്ക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തില്‍ തീരുമാനമുണ്ടാക്കാനാണ് പിബി രണ്ടു ദിവസത്തേക്ക് യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയതും അവതരിപ്പിച്ചതും സീതാറാം യെച്ചൂരിയാണ്. ഇതില്‍ ചര്‍ച്ച നടക്കുകയാണ്.
സിപിഐഎം രാഷ്ട്രീയ അടവുനയം മാറ്റുമെന്ന് പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പുറത്തുവന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചനയാണ് സിപിഐഎം ജനറല്‍ സെക്രട്ടറി നല്‍കിയത്.
രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് രാഷ്ട്രീയ നയം തീരുമാനിക്കുക. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളതെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി വിശദീകരിച്ചു. ബിജെപിയെ മുഖ്യശത്രുവായി കണ്ട് യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യം മനസിലാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടതെന്നാണ് യെച്ചൂരി മുന്നോട്ട് വെയ്ക്കുന്ന നിലപാട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad