Type Here to Get Search Results !

Bottom Ad

കോട്ടച്ചേരിയിലെ ഹോട്ടലില്‍ കയറി നരഹത്യാശ്രമം; ജാമ്യാപേക്ഷ തള്ളി


കാഞ്ഞങ്ങാട്: (www.evisionnews.co) ഹോട്ടലില്‍ കയറി യുവാവിനെ നരഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തള്ളി.
കാഞ്ഞങ്ങാട്, അടോട്ടെ കൃജേഷ്, സൗരവ്, അഭിലാഷ്, സുരേന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. കഴിഞ്ഞ മാസം 31ന് രാത്രിയില്‍ കോട്ടച്ചേരിയിലെ ഹോട്ടലില്‍ ആണ് കേസിനാസ്പദമായ സംഭവം. അജാനൂര്‍ സ്വദേശിയായ രാജേഷ് (30) ആണ് അക്രമത്തിനു ഇരയായത്. ഹോട്ടലില്‍ നില്‍ക്കുകയായിരുന്ന ഇയാളെ ഒരു സംഘം കല്ലു കൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. പ്രതികളുടെ ജാമ്യഹര്‍ജി ഹൊസ്ദുര്‍ഗ്ഗ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad