തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഇതിന്റെ നടപടികള്‍ അവലോകനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. 11 അറവുശാലകള്‍ക്ക് 116 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്. കിഫ്ബിയില്‍നിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോള്‍ പതിനയ്യായിരത്തിലധികം അറവുശാലകള്‍ ഉണ്ട്. എന്നാല്‍ ഒരിടത്തുപോലും ആധുനിക സജ്ജീകരണങ്ങള്‍ ഇല്ല. ആധുനിക അറവുശാലകള്‍ക്കുളള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ മുഖ്യമന്ത്രി പറയുന്നു.
Post a Comment
0 Comments