Type Here to Get Search Results !

Bottom Ad

മോദി ജന്മദിനം മുതൽ ഗാന്ധിജയന്തി വരെ നടത്തുന്ന ബിജെപി ശുചീകരണയജ്ഞത്തിന് ജില്ലയില്‍ തുടക്കമായി

Image result for bjp
കാസര്‍കോട്:(www.evisionnews.co) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്ന് മുതല്‍ ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി വരെ ബിജെപി നടത്തുന്ന ശുചീകരണയജ്ഞത്തിന് ജില്ലയില്‍ ഇന്ന് തുടക്കമാവും. ഇന്ന് മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ പെര്‍ള, പൈവളിക, കുമ്പള കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്ര പരിസരം, നാരായണ മംഗലം എന്നിവിടങ്ങളില്‍ നടക്കും. കാസര്‍കോട് മണ്ഡലത്തില്‍ കാറഡുക്ക ബസ്റ്റാന്റ്, കുടംബ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും ഉദുമയിലെ പരവനടുക്കം ഗവ. ആയുര്‍വേദ ആശുപത്രി പരിസരവും ശുചീകരിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇന്ന് രാവിലെ 10ന് കാഞ്ഞങ്ങാട് റയിവേസ്റ്റേഷന്‍ പരിസരം ശുചീകരിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോടോംബേളൂരിലെ എണ്ണപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം, പനത്തടി ആരോഗ്യ കേന്ദ്രം, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരത്തും പരിപാടി നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ബിജെപിയുടെ വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ ശുചീകരണം നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad