മുളിയാർ:(www.evisionnews.co) കേരള വാട്ടർ അതോറിറ്റി പലതവണകളിലായി ബവിക്കര പ്രദേശത്തുകാർക്ക് നൽകിയ ഉറപ്പ്പാലിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.
കേരള വാട്ടർ അതോറിറ്റി അധീനതയിലുള്ള ബോവിക്കാനം - ബാവിക്കര റോഡ് ഗതാഗതയോഗ്യമാക്കുക, റോഡ് വെട്ടിപ്പൊളിച്ച് ഭീമൻ പൈപ്പുകൾ സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, കേരള വാട്ടർ അതോറിറ്റി അധികൃതർ വാക്കുപാലിക്കുക തടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാവിക്കര ശാഖാ മുസ്ലിം യൂത്ത് ലീഗ് ബാവിക്കര പമ്പ് ഹൗസിനു മുമ്പിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ. അബ്ദുൽഖാദർ കുന്നിൽ അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, എസ്.എം.മുഹമ്മദ്കുഞ്ഞി, ഷെരീഫ്കൊടവഞ്ചി, മൻസൂർ മല്ലത്ത്, ബി.ഹംസ ചോയ്സ്, അബ്ബാസ് കൊളച്ചപ്പ്, ശാഫി ഹാജി മാളിഗ,ഖാദർ ആലൂർ,കബീർബാവിക്കര,ഷാഫി ബാവിക്കര, പ്രസംഗിച്ചു. അഷ്റഫ്ബാവിക്കര സ്വഗതം പറഞ്ഞു.
Post a Comment
0 Comments