Type Here to Get Search Results !

Bottom Ad

ആധാര്‍ ബന്ധനം വീണ്ടും; ഡ്രൈവിങ് ലൈസന്‍സും ബന്ധിപ്പിക്കുമെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: (www.evisionnews.co) വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ കേന്ദ്രം ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമയായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി താനുമായി കൂടിക്കാഴ്ച നടത്തിയതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി.  പാന്‍കാര്‍ഡു മുതല്‍ മൊബൈല്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഈ നീക്കവും. 'ഡിജിറ്റല്‍ ഹരിയാന' സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണാ ഡ്രൈവിങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശ്രമം മന്ത്രി വിശദീകരിച്ചത്. ആധാറെന്നാല്‍ ഡിജിറ്റലായുള്ള തിരിച്ചറിയല്‍ രേഖയാണ്. അത് ഒരു വ്യക്തിയെ സ്ഥിരീകരിക്കുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധപ്പെടുത്തിയിരുന്നു.ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സിനെയും ആധാറുമായി ബന്ധിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad