Type Here to Get Search Results !

Bottom Ad

അബുദാബി സാമ്പത്തികവകുപ്പിന്റെ ഗാര്‍ഹിക സേവനങ്ങള്‍ പടിവാതില്‍ക്കല്‍


അബുദാബി: അബുദാബിയിലെ താമസക്കാര്‍ക്കായി 16 സേവനങ്ങള്‍ ഒരുക്കി സര്‍ക്കാര്‍. ഇതിനായി സഞ്ചരിക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കാര്‍ ടയറുകളുടെ അറ്റകുറ്റപ്പണികള്‍, കാര്‍ വൃത്തിയാക്കല്‍, ഉപയോഗശൂന്യമായ ബാറ്ററികളുടെ ചില്ലറവില്പന, കെട്ടിട സൗകര്യങ്ങളും സേവനങ്ങളും വീട്ടുപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി 16 സേവനങ്ങളാണ് ഈ മൊബൈല്‍ ടീം നല്‍കുക.

അബുദാബി സാമ്പത്തിക വികസനവകുപ്പ് അധികൃതര്‍ പത്രസമ്മേളനത്തിലാണ് ഈ 16 സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ കാറുകളുടെ ലൈസന്‍സ് പ്രഖ്യാപിച്ചത്. യു.എ.ഇ. പൗരന്മാര്‍ക്കായിരിക്കും ഈ കാറുകളുടെ ലൈസന്‍സ് നല്‍കുന്നത്. പ്രവാസികള്‍ക്ക് ഈ കാറുകളില്‍ തൊഴില്‍ നല്കാന്‍ അവര്‍ക്ക് കഴിയും. ഒരു കാറില്‍ രണ്ടുപേര്‍ എന്ന നിലയിലായിരിക്കും തൊഴിലാളികള്‍.

അബുദാബിയില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും അത്യാവശ്യമായ 16 സേവനങ്ങളാണ് സര്‍വേയനുസരിച്ച് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സേവനങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും. സേവനങ്ങളുടെ നിരക്ക് തീരുമാനിക്കാന്‍ ഉടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അബുദാബി സാമ്പത്തിക വികസനവകുപ്പ് ഈ കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഉപഭോക്താക്കള്‍ക്ക് സേവനങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അബുദാബി സാമ്പത്തിക വികസനവകുപ്പിന്റെ ഉപഭോക്തൃ പരിരക്ഷാവകുപ്പിനെ സമീപിക്കാം. വനിതകള്‍ക്കായി വനിതകള്‍ തന്നെയാകും സേവനത്തിനെത്തുന്നത്. അബുദാബി സാമ്പത്തിക വികസനവകുപ്പിന്റെ വെബ്സൈറ്റ് വഴിയും അബുദാബി ബിസിനസ് സെന്ററിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയുമാണ് ലൈസെന്‍സ് വിതരണം ചെയ്യുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad