Type Here to Get Search Results !

Bottom Ad

കല്ലങ്കൈയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയെ തടഞ്ഞ് നിര്‍ത്തി ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു; മൂന്ന് പേര്‍ക്കെതിരെ കേസ്


കാസര്‍കോട്: (www.evisionnews.co) ഡിഗ്രി വിദ്യാര്‍ത്ഥിയെ തടഞ്ഞ് നിര്‍ത്തി ബ്ലേഡ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ കല്ലങ്കൈയിലെ മൊയ്തീനാ(18)ണ് പരിക്കേറ്റത്. 
ഇന്നലെ രാത്രി എട്ട് മണിയോടെ കല്ലങ്കൈ എല്‍.പി സ്‌കൂളിന് സമീപം വെച്ച് മൂന്ന് പേര്‍ തടഞ്ഞ് നിര്‍ത്തുകയും ശരീരത്തിന്റെ പുറം ഭാഗത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നു. നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോള്‍ സംഘം ഓടിരക്ഷപ്പെടുകയായിരുന്നുവത്രെ. പരിക്കേറ്റ മൊയ്തീന്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. മൊയ്തീന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad