Type Here to Get Search Results !

Bottom Ad

ഒമാനില്‍ സ്വകാര്യമേഖലയില്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ജനുവരിമുതല്‍


മസ്‌കറ്റ്: (www.evisionnews.co) ഒമാനില്‍ സ്വകാര്യമേഖലയില്‍ തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജനുവരിമുതല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. ഒമാന്‍ തൊഴില്‍നിയമം അനുശാസിക്കുന്ന ആരോഗ്യ പരിരക്ഷ തൊഴില്‍ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുമെന്നും ഒമാന്‍ ചേംബര്‍ അധികൃതര്‍ വ്യക്തമാക്കി .

ഒമാനിലെ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരംലഭിച്ചാല്‍ ഉടന്‍ എല്ലാ തൊഴില്‍ ഉടമകളും നടപ്പാക്കണമെന്നും ഒമാന്‍ ചേംബര്‍ ആവശ്യപ്പെട്ടു. 

ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കണക്കുപ്രകാരം ഇതിനകം 75 കണ്‍സള്‍ട്ടന്‍സി ഓഫീസുകളും 374 അന്താരാഷ്ട്ര കമ്പനികളും 1887 മികച്ച കമ്പനികളും ഒമാനില്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്.

ഇതര ജി.സി.സി. രാജ്യങ്ങളില്‍ സ്വകാര്യമേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒമാനില്‍ നിര്‍ബന്ധമല്ല. അപകടങ്ങള്‍ സംഭവിക്കുമ്പോഴും അസുഖങ്ങള്‍ പിടിപെടുമ്പോഴും തൊഴിലാളികള്‍ക്ക് പ്രയാസം സൃഷ്ടിക്കാറുണ്ട്. ശമ്പളത്തില്‍നിന്നുതന്നെ ചികിത്സയ്ക്കും മരുന്നിനുംമറ്റും പണം ചെലവഴിക്കേണ്ടിവരുന്നത് കുറഞ്ഞശമ്പളത്തിന് തൊഴിലെടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിക്കുകാരണമാകും. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാകുന്നതോടുകൂടി ഒമാനിലെ വിദേശികളായ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമാകും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad