Type Here to Get Search Results !

Bottom Ad

ഗതാഗതം സുഗമമാക്കി ഖത്തറില്‍ പുതിയ തുരങ്കപാതകള്‍ തുറന്നു


ദോഹ: : (www.evisionnew.co) രാജ്യത്തെ ഗതാഗതം സുഗമമാക്കി കൂടുതല്‍ ഇന്റര്‍സെക്ഷനുകളും തുരങ്കപാതകളും തുറന്നു. രാജ്യത്തെ പഴക്കമേറിയ റൗണ്ട് എബൗട്ടുകളിലൊന്നായ ടി.വി. റൗണ്ട് എബൗട്ടിന് ആധുനികതയുടെ മുഖം നല്‍കി ടി.വി. ഇന്റര്‍സെക്ഷനാക്കിയാണ് ഗതാഗതത്തിന് തുറന്നത്. റൗണ്ട് എബൗട്ട് പൊളിച്ചുമാറ്റി സിഗ്‌നല്‍ സംവിധാനമുള്ള ഇന്റര്‍സെക്ഷനാക്കി മാറ്റുകയായിരുന്നു. ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിന് തുറന്നതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) അറിയിച്ചു.

ന്യൂസലാത്തയിലെ അലി ബിന്‍ അബി താലിബ് സ്ട്രീറ്റ് വികസനപദ്ധതിയുടെ രണ്ടാമത്തേതും അവസാനത്തേതുമായ നിര്‍മാണവും പൂര്‍ത്തിയാക്കി. ഈദ് ദിനങ്ങള്‍ക്കും പുതിയ അധ്യയനവര്‍ഷത്തിനും മുമ്പായി കൂടുതല്‍ റോഡുകള്‍ തുറക്കുമെന്ന് അഷ്ഘാല്‍ റോഡ് പ്രൊജക്ട് മാനേജര്‍ സൗദ് അലി അല്‍ തമീമി വ്യക്തമാക്കി.

അലി ബിന്‍ അബി താലിബ് സ്ട്രീറ്റ്, മെസ്സില തുരങ്കപാത, വിപുലീകരിച്ച ജാസ്സിം ബിന്‍ ഹമദ് സ്ട്രീറ്റ്, സിഗ്‌നല്‍ സംവിധാനത്തിലേക്ക് മാറ്റുന്ന പഴയ ട്രാഫിക് റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം, പേള്‍ ഇന്റര്‍ചേഞ്ചിലെ രണ്ട് തുരങ്കപാത എന്നിവയാണ് ബുധനാഴ്ച ഗതാഗത്തിന് തുറന്നത്. നിലവിലെ തിരക്കേറിയ സമയത്ത് പുതിയ റോഡുകള്‍ ഗതാഗതത്തിന് തുറന്നത് കൂടുതല്‍ ആശ്വാസകരമായിട്ടുണ്ട്. ഗതാഗതത്തിരക്ക് കുറയ്ക്കാനായി സ്ട്രീറ്റില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഒക്ടോബറിലുണ്ടാകുമെന്ന് അഷ്ഘാല്‍ പ്രസിഡന്റ് സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി പറഞ്ഞു. ഒളിമ്പിക് റൗണ്ട് എബൗട്ടും ഉടന്‍ ഗതാഗത്തിനായി തുറക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad