Type Here to Get Search Results !

Bottom Ad

നീള വ്യത്യാസം: 200 രൂപ നോട്ട് എ.ടി.എമ്മിലെത്താന്‍ വൈകും


മുംബൈ (www.evisionnews.co): പുതുതായി ഇറങ്ങിയ 200 രൂപ നോട്ടുകളുടെ നീളത്തില്‍ വ്യത്യാസമുള്ളതിനാല്‍ എ.ടി.എമ്മുകളില്‍ ഉടന്‍ ലഭ്യമാകില്ലെന്നു സൂചന. നീള വ്യത്യാസമുള്ളതിനാല്‍ എ.ടി.എം മെഷീനുകള്‍ ഇതിനായി പുനര്‍സജ്ജീകരിക്കേണ്ടിവരും. നിലവില്‍ രണ്ടു ലക്ഷത്തിലധികം എ.ടി.എമ്മുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. എ.ടി.എം മെഷീനുകളില്‍ മൂന്നു മുതല്‍ നാലുവരെ കസെറ്റുകളുണ്ട്. ഈ കസെറ്റുകള്‍ ഓരോ വിഭാഗം നോട്ടുകള്‍ക്കും വേണ്ടി ഉള്ളവയാണ്. പുതിയ കസെറ്റ് സജ്ജീകരിച്ചാല്‍ മാത്രമേ 200 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയൂ. ഈ മാറ്റത്തിനും തുടര്‍ന്നുള്ള പരിശോധനകള്‍ക്കും ദിവസങ്ങള്‍ വേണ്ടിവരും. നോട്ടു നിരോധനത്തിനുശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ക്കായി എ.ടി.എമ്മുകള്‍ രാജ്യവ്യാപകമായി ക്രമീകരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad