ന്യൂഡൽഹി:(www.evisionnews.co) സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബീഫ് നിരോധനത്തെയും ബാധിക്കാമെന്ന് സുപ്രീം കോടതി. ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന വിധി പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ പരിശോധിക്കുകയായിരുന്നു കോടതി.
മഹാരാഷ്ട്രാ സർക്കാരിന്റെ കശാപ്പു നിരോധനം ശരിവച്ച ബോംബെ ഹൈക്കോടതി, ഇതരസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന മാട്ടിറച്ചി കൈവശം വയ്ക്കുന്നതു കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

Post a Comment
0 Comments