Type Here to Get Search Results !

Bottom Ad

ഓഗസ്റ്റ് 29 ന് മോദിയുടെ ഉദ്ഘാടനപ്പൂരം: ഒറ്റദിവസം ഉദ്ഘാടനം ചെയ്യുന്നത് 9500 പദ്ധതികൾ

ന്യൂഡൽഹി:(www.evisionnews.co) അപ്രതീക്ഷിതമായ വലിയ കാര്യങ്ങൾ ചെയ്യുന്നത് മോദിയുടെ ശൈലിയാണ്. പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്തിയപ്പോഴും രാജ്യത്ത് നോട്ടുനിരോധനം ഏർപ്പെടുത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലി ലോകമാകെ ചർച്ചയായി. പ്രസംഗങ്ങളിലൂടെ കാണികളെ കയ്യിലെടുക്കാറുള്ള മോദി പുതിയൊരു രീതിക്കുകൂടി തുടക്കമിടുകയാണ്; കൂട്ട ഉദ്ഘാടനം.

ലോകത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും ഇത്രയും വലിയ ഉദ്ഘാടനമാമാങ്കം നടക്കുന്നത്. ഒറ്റ ദിവസത്തിൽ വലുതും ചെറുതുമായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് എത്ര പദ്ധതികളാണെന്നോ? ഒന്നും രണ്ടും നൂറും ആയിരവുമല്ല, 9500 പദ്ധതികൾ ! രാജസ്ഥാനാണ് ഈ സുവർണാവസരം ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് 29നാണ് ഈ ഉദ്ഘാടനപ്പൂരം. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ (പിഎംജിഎസ്‌വൈ) നിർമിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളുമാണ് മോദി ഉദ്ഘാടനം ചെയ്യുക.

ചില പദ്ധതികളുടെ തറക്കല്ലിടലും പൂർത്തിയായവയുടെ ഉദ്ഘാടനവും അന്ന് പ്രധാനമന്ത്രി നിർവഹിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരും മോദിക്കൊപ്പം വേദി പങ്കിടും. 3,000 കിലോമീറ്റർ വരുന്ന 109 റോ‍ഡ് പദ്ധതികൾക്ക് പണം മുടക്കുന്നത് ദേശീയപാത അതോറിറ്റിയാണ് (എൻഎച്ച്‌എഐ). 15,000 കോടി രൂപ ചെലവ് കണക്കാക്കുന്നു. പണി പൂർത്തിയായ 11 ദേശീയപാത പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യുന്നവയിലുണ്ട്. 

873 കിലോമീറ്റർ നീളമുള്ള ഈ പദ്ധതികളിൽ ചമ്പാൽ നദിക്കു കുറുകെയുള്ള ആറുവരിപ്പാതയും ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിഡിയോ കോൺഫറൻസിലൂടെയും മറ്റും മോദിക്ക് ഉദ്ഘാടനങ്ങൾ നടത്താനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയതായി രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad