Type Here to Get Search Results !

Bottom Ad

മെഡിക്കൽ ഫീസ് വർദ്ധന: മെഡിക്കൽ ഓഫീസറെ എം.എസ്.എഫ് ഉപരോധിച്ചു, നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി

കാസർകോട് :(www.evisionnews.co) സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധനവിൽ കേരളത്തിൽ സർക്കാരും മേനജ്മെന്റും നടത്തുന്ന  ഒത്തുകളിയിൽ പ്രതിക്ഷേധിച്ച് കാസർകോട്  മണ്ഡലം എം.എസ്.എഫ് കമ്മറ്റി മെഡിക്കൽ സുപ്രണ്ടിനെ ഉപരോധിച്ചു. ഉപരോധ സമരത്തിൽ പങ്കെടുത്ത എം എസ എഫ്  പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എം.എസ്.എഫ് സംസ്ഥാന വൈ. പ്രസിഡണ്ട് ഹാഷിം ബംബ്രാണി, സി.ഐ.ഹമീദ്, ഇർഷാദ് മൊഗ്രാൽ, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, അഷ്റഫ് ബോവിക്കാനം, നിസാം ഇദായത്ത് നഗർ, ശാനിഫ് നെല്ലിക്കട്ട, മുർഷിദ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. അറസ്റ്റു ചെയ്ത പ്രവർത്തകരെ പിന്നീട് വിട്ടയച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, ആബിദ് ആറംങ്കാടി, മൻസൂർ മല്ലത്ത്, കാദർ ആലൂർ, സലാം ബെളിഞ്ചം തുടങ്ങിയവർ പോലീസ് സ്റ്റേഷനിൽ എത്തി നേതാക്കളെ സന്ദർശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad