Type Here to Get Search Results !

Bottom Ad

ജെ.സി.ഐ കാസർകോടിന്റെ 'സമാധാനം സാധ്യമാണ് സെമിനാര്‍' നാളെ

കാസര്‍കോട്:(www.evisionnews.co)ജെ.സി.ഐ കാസർകോടിന്റെ ആഭിമുഖ്യത്തില്‍ 'സമാധാനം സാധ്യമാണ്' എന്ന വിഷയത്തിലുള്ള സെമിനാര്‍ നാളെ  വൈകുന്നേരം 5.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടത്തുള്ള ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കും. കാസര്‍കോടിന്റെ ശാശ്വത സമാധാനം ലക്ഷ്യം മുന്‍ നിര്‍ത്തി കൊണ്ടുള്ള ബൃഹത് പദ്ധതിയാണ് 'സമാധാനം സാധ്യമാണ്'. വ്യക്തമായ ആശയവും ലക്ഷ്യവുമുള്ള ഈ പദ്ധതി നടപ്പിലായാല്‍ കാസര്‍കോടിന്റെ മുഖഛായ തന്നെ മാറും. വ്യാപാര-വ്യവസായിക, സാമൂഹ്യ-സാംസ്‌കാരിക, വിദ്യാഭ്യാസ-സാഹിത്യ, മാധ്യമ, ഗതാഗത, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ ഉദ്യമത്തിന് ജില്ലാ ഭരണകുടത്തിന്റെയും സ്ഥലം എം.എല്‍.എ-യുടെയും പൂര്‍ണ്ണ പിന്തുണയുണ്ട്. സെമിനാറില്‍ പ്രമുഖര്‍ സംബന്ധിക്കും. പരിപാടി വിജയമാക്കാന്‍ ജെ.സി.ഐ കാസര്‍കോടിന്റെ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും  ഏവരുടെയുടെയും സാഹായ സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തണമെന്നും ഭാരവാഹികള്‍അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad