കാസർകോട് : (www.evisionnews.co)വർധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും വർഗ്ഗീയ ധ്രുവീകരണത്തിനുമെതിരെ വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ സംഘടിപ്പിച്ചു വരുന്ന ഒരേ ഒരിന്ത്യ ,ഒരൊറ്റ ജനത എന്ന സന്ദേശ പ്രചരണത്തിന്റെ ഭാഗമായി വിസ്ഡം കാസർകോട് ജില്ലാ സമിതി സംഘടിപ്പിക്കുന്ന സന്ദേശ പ്രചരണ സമ്മേളനം നാളെ ആഗസ്റ്റ് 25 വെള്ളി വൈകുന്നേരം 4 .30 മുതൽ കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ നടക്കും. വിസ്ഡം സംസ്ഥാന കൺവീനർ സി.പി.സലീം ഉൽഘാടനം ചെയ്യും .ശിഹാബ് എടക്കര മുഖ്യ പ്രഭാഷണം നടത്തും .
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രൻ ,ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ദീൻ, സി.പി.ഐ.ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ,ഐ.എൻ.എൽ ജില്ലാ പ്രസിഡൻറ് അസീസ് കടപ്പുറം എന്നിവർ സംബന്ധിക്കും.

Post a Comment
0 Comments