Type Here to Get Search Results !

Bottom Ad

നഗര പ്രദേശത്തെ മദ്യശാലകൾക്ക്​​ ദുരപരിധി നിയന്ത്രണം ഇല്ലാതാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും:സുധീരൻ

തിരുവനന്തപുരം:(www.evisionnews.co) നഗര പ്രദേശത്തെ മദ്യശാലകൾക്ക്​​ ദുരപരിധി നിയന്ത്രണം ഇല്ലാതാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം സുധീരൻ. ദുരപരിധി സംബന്ധിച്ച ​വിധിയിൽ വെള്ളം ചേർക്കുന്നതാണ്​ പുതിയ ഉത്തരവെന്നും സുധീരൻ ഫേസ്​ബുക്കിൽ കുറിച്ചു.നേര​ത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ അരകിലോ മീറ്റർ ചുറ്റളവിൽ മദ്യശാലകൾക്ക്​ അനുമതി നിഷേധിക്കുന്ന വിധിയായിരുന്നു സുപ്രീംകോടതി  പുറപ്പെടുവിച്ചത്​. ഇതിൽ വ്യക്​തത വരുത്തി പുതിയ വിധിയും സുപ്രീംകോടതി പുറത്തിറക്കിയിരുന്നു. നഗരപരിധിയിൽ നിയ​ന്ത്രണം ബാധകമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്​. ഇതിനെതിരെയാണ്​ വി.എം സുധീരൻ കോടതിയെ സമീപിക്കുന്നത്​.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad