
കാസർകോട്:(www.evisionnews.co)ജില്ലാ ഭരണകൂടം, കുടുംബശ്രീ ബി ആര്‍ഡി സി, ഡിടിപിസി , ഉദുമ-പള്ളിക്കര ഗ്രാമപഞ്ചായത്തുകള്‍ സഹകരിച്ച് നടത്തുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായി പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കുടുംബശ്രീ ഭക്ഷ്യമേള, പായസമേള ഒരുക്കി. തുടർന്ന് നടന്ന വടംവലി മത്സരത്തില്‍ പുരുഷ വനിതാ ടീമുകള്‍ അണിനിരന്നു. വിജയികളായ പുരുഷടീമിന് യഥാക്രമം 10000 രൂപ, 7000, 5000 രൂപ ക്യാഷ് പ്രൈസും വനിതകള്‍ക്ക് 5000, 3000, 2000രൂപ ക്യാഷ് പ്രൈസും നല്‍കും.
നാളെയും കുടുംബശ്രീ ഭക്ഷ്യ-പായസമേള തുടരും. കുടുംബശ്രീ സിഡിഎസ് പൂവിളി എന്ന പേരില്‍ മെഗാ പൂക്കളം ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ പാലക്കുന്നു മുതല്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്ക് വരെ ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയില്‍ അണിനിരക്കു ഫ്‌ളോട്ടുകളില്‍ മികച്ചതിന് 25000 രൂപ ക്യാഷ്‌പ്രൈസ് നല്‍കും.
Post a Comment
0 Comments