Type Here to Get Search Results !

Bottom Ad

സ്വാശ്രയ പ്രവേശനം:പാവപ്പെട്ട മുസ്‌ലിം ദളിത് വിദ്യാര്‍ത്ഥികളുടെ ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കും: എം.ഇ.എസ്

കോഴിക്കോട്:(www.evisionnews.co) മെഡിക്കല്‍ പഠന പ്രവേശനത്തിന് ആറു ലക്ഷം രൂപ വീതം പ്രതിവര്‍ഷം ബാങ്ക് ഗ്യാരണ്ടി നല്‍കാനാവാത്ത പാവപ്പെട്ട മുസ്‌ലിം-ദളിത് വിദ്യാര്‍ത്ഥികളെ ആ നിര്‍ദേശത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ഗഫൂര്‍ അറിയിച്ചു. എം.ഇ.എസ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരില്‍ പാവപ്പെട്ടവരുടെ പഠനം മുടങ്ങാതിരിക്കാനാണിത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത-മുജാഹിദ്-ജമാഅത്ത് എന്നിവയുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍ എന്നിവര്‍ നല്‍കുന്ന ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കുക. ആറു ലക്ഷം രൂപ പണമായി ഡെപ്പോസിറ്റ് ചെയ്യുകയോ തത്തുല്ല്യമായ തുകക്കുള്ള സ്വത്ത് ഈടു നല്‍കുകയോ ചെയ്യാതെ ഒരു ബാങ്കും ഗ്യാരണ്ടി നല്‍കില്ല. പ്രതിവര്‍ഷം ആറു ലക്ഷം രൂപയുടെ (ആകെ 30 ലക്ഷം) ബാങ്ക് ഗ്യാരണ്ടി ലഭിക്കാന്‍ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് സാധിക്കില്ലെന്നുറപ്പാണ്. അത്തരക്കാരുടെ പഠനം മുടങ്ങാതിരിക്കാന്‍ എം.ഇ.എസ് പ്രതിജ്ഞാബദ്ധമാണെന്നും ഫസല്‍ഗഫൂര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad