Type Here to Get Search Results !

Bottom Ad

ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണ ബോണസ് 85,000 രൂപ

കൊച്ചി:(www.evisionnews.co) ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യ ലഭിക്കും. ഇതിന്റെ സീലിങ്ങ് 85,000 രൂപയായിരിക്കും. കഴിഞ്ഞ വര്‍ഷമിത് 80,000 രൂപയായിരുന്നു. ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2,000 രൂപ നല്‍കാനും തീരുമാനമായി.
കൂടാതെ സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപയും അഡ്വാന്‍സായി ലഭിക്കും. ഇതോടെ സി1, സി2, സി3 കാറ്റഗറിയില്‍പ്പെട്ട അബ്കാരി തൊഴിലാളികളുടെ കൈയില്‍ ഓണത്തിന് ഒരുലക്ഷത്തിലധികം രൂപയെത്തും. ലേബലിങ് തൊഴിലാളികള്‍ക്ക് 16,000 രൂപയും സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10,000 രൂപയും സ്വിപ്പേഴ്‌സിന് 1,000 രൂപയും ബോണസായി ലഭിക്കും.
തിരുവോണത്തിന് അവധി വേണമെന്ന കേരള സ്റ്റേറ്റ് ബിവ്‌റേജസ് കോര്‍പ്പറേഷനിലെ തൊഴിലാളി യൂണിനുകളുടെ ആവശ്യം തള്ളി. ഓണത്തിന് ഇക്കുറിയും മദ്യശാലകള്‍ തുറക്കും. മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad