Type Here to Get Search Results !

Bottom Ad

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന; ചർച്ചകൾ സജീവം

ന്യൂഡൽഹി:(www.evisionnews.co)കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി കേന്ദ്രനേതൃത്വം. അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കൂടിക്കാഴ്ച നടത്തുകയാണ്. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്രമന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണി നടത്തുമെന്ന സൂചനകളാണ് ബിജെപി കേന്ദ്രനേതൃത്വം ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. മുതിർന്ന മന്ത്രിമാരായ അരുൺ ജയ്റ്റ്‌ലി, നിർമലാ സീതാരാമൻ, പ്രകാശ് ജാവദേക്കർ, ജെ.പി.നഡ്ഢ ഉൾപ്പെടെയുള്ള മന്ത്രമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പുനഃസംഘടന നടത്തുമ്പോൾ ഏതൊക്കെ വകുപ്പുകളിലാണ്, ആരെയൊക്കയാണ് മാറ്റം വരുത്തേണ്ടത് എന്നകാര്യമാണ് യോഗത്തിന്റെ മുഖ്യ അജണ്ടയായി നിശ്ചയിച്ചിരിക്കുന്നത്.

മിക്ക വകുപ്പുകളിലും ആഴത്തിലുള്ള ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. ചില വകുപ്പുകളിൽ സ്വതന്ത്ര ചുമതല നൽകേണ്ടതുണ്ട്, പ്രത്യേകിച്ചും പ്രതിരോധ വകുപ്പിൽ ആരെയാണ് സ്വതന്ത്ര ചുമതലയോടെ നിയമിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയാകുന്നത്. അരുൺ ജയ്റ്റ്‌ലിയെ ഈ വകുപ്പിൽനിന്നു മാറ്റണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. മനോഹർ പരീക്കർ ഗോവ നിയമസഭയിലേക്കു മൽസരിക്കാൻ വേണ്ടി പ്രതിരോധ വകുപ്പ് ഒഴിഞ്ഞപ്പോൾ അരുൺ ജയ്റ്റ്‌ലിക്കാണ് ഇതിന്റെ ചുമതല നൽകിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad