Type Here to Get Search Results !

Bottom Ad

സൈന്യത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ വന്‍ പരിഷ്കരണ നടപടിയുമായി കേന്ദ്രം

ദില്ലി: (www.evisionnews.co)സൈന്യത്തിലെ പരിഷ്കരണ നടപടികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സൈന്യത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറൽ ഡി.ബി ഷെകത്കർ സമിതി മുന്നോട്ടുവെച്ച 99 ശിപാർശകളിൽ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു. 

കരസേനയിൽ 57,000 സൈനികരെ പുനർവിന്യസിക്കുമെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഓഫീസർമാരും ഇതരറാങ്കുകാരും ഉൾപ്പെടെയുള്ളവരെ ഫലപ്രദമായി വിന്യസിക്കും. 2019 ഓടെയാണു പുനർവിന്യാസമുണ്ടാകുക. സ്വാതന്ത്ര്യത്തിനുശേഷം സൈന്യത്തിൽ നടക്കുന്ന ഏറ്റവും വലിയപരിഷ്കാരമാണിതെന്നും മന്ത്രി പറഞ്ഞു. 
 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad