ലക്നൗ:(www.evisionnews.co)ഉത്തര്‍പ്രദേശിലെ മുസ്ളീം മദ്രസ്സകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ പദ്ധതിയുമായ് യോഗി ആദിത്യ നാഥ്. മുസ്ളീം മദ്രസ്സകളെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ചിരിക്കുകയാണ് യോഗി. വ്യാജന്‍മാരായ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും തിരിച്ചറിയുന്നതിനാണ് പുതിയ വെബ്സൈറ്റെന്നാണ് വാദം. മദ്രസ്സകള്‍ക്ക് ഡിജിറ്റല്‍ ഫോട്ടോകളും നിര്‍ബന്ധമാക്കിയിരിക്കുകയാണ് യോഗി ആദിത്യ നാഥ്. 31 ന് പുറത്തിറക്കിയ ഉത്തരവില്‍ മദ്രസകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ബാങ്ക് വിവരങ്ങളും, കെട്ടിടത്തിന്‍റെ ചിത്രങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ മദ്രസകളും പുതിയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അക്രഡിഷനുള്ള 10000 മദ്രസകളാണ് വിവരങ്ങള്‍ നല്‍കണ്ടത്. ഉത്തര്‍പ്രദേശ്ശിലെ 8000 ത്തോളം മദ്രസകള്‍ക്ക് ഗവര്‍ണ്‍മെന്‍റ് അംഗീകാരമുണ്ട്. ഇതില്‍ 560 മദ്രസകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മദ്രസ്സകളില്‍ നടക്കുന്ന എല്ലാ പരിപാടികളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ആഘോഷ പരിപാടികള്‍ നടത്തണമെന്നും അവയുടെ വീഡിയോ ചിത്രീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ മദ്രസ്സകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ഉത്തരവിനെ മുസ്ളീം വ്യക്തി നിയമ ബോര്‍ഡ് എതിര്‍ത്തു.
Post a Comment
0 Comments