കാസർകോട്:(www.evisionnews.co) എൻഡോസൾഫാൻ ദുരിതമണ്ണിൽ പലവിധ രോഗലക്ഷണങ്ങളുമായി ജീവിച്ച കുഞ്ഞപ്പ നായ്ക്ക് തൂങ്ങിമരിച്ചു. അൻപതു വയസ്സിനടുത്ത് പ്രായമുണ്ടായിരുന്നു. മുള്ളേരിക്കടുത്ത് ബെള്ളൂർ കൊയക്കുഡ്‌ലുവിലാണ് സംഭവം. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താനുള്ള മൂന്നാംഘട്ട ക്യാംപിൽ കുഞ്ഞപ്പ നായ്ക്ക് പങ്കെടുത്തിരുന്നു. ലിസ്റ്റിൽ പേരില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതേത്തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നു ബന്ധുക്കൾ പരാതിപ്പെടുന്നു.
മെഡിക്കൽ ക്യാംപിനു നേതൃത്വം നൽകുന്ന ഡോക്ടർമാരുടെ അഭിപ്രായം അനുസരിച്ചേ ദുരിതബാധിതരുടെ പട്ടിക തയാറാക്കാൻ കഴിയൂവെന്നാണ് എൻഡോസൾഫാൻ ദുരിത പരിഹാര സെല്ലിന്റെ വിശീദീകരണം.

Post a Comment
0 Comments