Type Here to Get Search Results !

Bottom Ad

സൗദിയില്‍ ബലിപെരുന്നാള്‍ അവധി നാല് ദിവസം


റിയാദ്: (www.evisionnews.co) സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബലി പെരുന്നാള്‍ അവധി നാല് ദിവസമാണെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്നവര്‍ക്ക് ചുരുങ്ങിയത് 10 ദിവസം അവധിക്ക് അര്‍ഹത ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ മാസം 31 മുതല്‍ നാലു ദിവസമാണ് അവധി. അറഫ ദിനം മുതല്‍ നാല് ദിവസമാണ് ബലി പെരുന്നാള്‍ അവധി നല്‍കേണ്ടതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് അറഫ ദിനം കണക്കാക്കുന്നത്. അറഫ ദിനം ആഗസ്ത് 31 ആകാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേ സമയം, ദിവസ വേതനത്തിന് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന അജീര്‍ സംവിധാനം വഴി ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികള്‍ക്ക് ഹജ്ജ് നിര്‍വഹിക്കണമെങ്കില്‍ അനുമതി പത്രം കരസ്ഥമാക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പരമാവധി 90 ദിവസമാണ് അജീര്‍ വഴി ഹജ്ജ് സേവനത്തിന് അനുമതി നല്‍കുന്നതെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഒളിച്ചോടിയതായി തൊഴിലുടമ പാസ്‌പോര്‍ട്ട് വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത തൊഴിലാളികളെ 'വാണ്ടഡ്' വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് കഴിയും. ഇരുപത് ദിവസത്തിനകം ഓണ്‍ലൈന്‍ വഴി ഒളിച്ചോടിയതായി സമര്‍പ്പിച്ച പരാതി റദ്ദാക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad