അബുദാബി: (www.evisionnews.co) ബലിപെരുന്നാളിന് മൃഗങ്ങളെ അറക്കുന്നതിന് അബുദാബിയില്‍ നിയന്ത്രണം. അംഗീകൃത അറവുശാലകളില്‍ വെച്ച് മാത്രമേ ബലിപെരുന്നാളിന് മൃഗങ്ങളെ അറക്കാന്‍ പാടുള്ളു എന്ന് അബുദാബി ഭക്ഷ്യവിതരണ മന്ത്രാലയം അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തില്‍ മൃഗങ്ങളെ അറക്കാന്‍ പാടില്ല. മൃഗഡോക്ടര്‍ പരിശോധിച്ച് രോഗങ്ങള്‍ ഇല്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ മൃഗങ്ങളെ അറക്കാന്‍ അനുവദിക്കുകയുള്ളൂ. നിയമം ലംഘിച്ച് മറ്റു സ്ഥലങ്ങളില്‍ വെച്ച് മൃഗങ്ങളെ അറക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.
പതിനൊന്നായിരം മൃഗങ്ങളെ അറക്കുന്നതിനാണ് അബുദാബിയില്‍ അംഗീകൃത അറവുശാലകളില്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. അറക്കുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ശരിയായ വിധത്തില്‍ സംസ്‌കരിക്കാനും അറിയിപ്പില്‍ വിശദമാക്കുന്നു. ഈദ് ആദ്യദിവസം രാവിലെ 6.30 മുതല്‍ വൈകീട്ട് 7.30 വരെയും ബാക്കി ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ 7.30 വരെയാണ്
Post a Comment
0 Comments