Type Here to Get Search Results !

Bottom Ad

കോടതിമുറിയില്‍ നിന്നിറങ്ങാതെ ഗുര്‍മീത്; പൊലീസ് വലിച്ചിഴച്ചു പുറത്തിറക്കി


ചണ്ഡിഗഡ് : (www.evisionnews.co)മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് വിധി പ്രസ്താവം കേട്ടത് പൊട്ടിക്കരഞ്ഞ്. റോത്തക്കിലെ ജയിലില്‍ തയാറാക്കിയ പ്രത്യേക കോടതിയിലാണ് ഗുര്‍മീതിനെതിരായ വിധി പ്രസ്താവം നടന്നത്. ശിക്ഷാ വിധിക്കു മുന്‍പ് അവസാനവാദത്തിനായി ഇരുഭാഗത്തിനും പത്തു മിനിറ്റു വീതം സമയം അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രായം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി മാപ്പു നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനിടെ ഗുര്‍മീത് കരഞ്ഞ് കൈകൂപ്പി കോടതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

ഗുര്‍മീതിന്റെ ഇരകളായി മറ്റു 45 പേര്‍കൂടിയുണ്ടെന്നും ഭയത്താല്‍ അവരാരും മുന്നോട്ടുവരാന്‍ തയാറായിട്ടില്ലെന്നും മൂന്നു വര്‍ഷത്തോളമാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഗുര്‍മീതും ജഡ്ജിയുമടക്കം ഒന്‍പതുപേരാണ് വിധി പ്രസ്താവത്തിന്റെ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നത്.

ശിക്ഷാവിധി കേട്ട് വികാരാധീനനായ ഗുര്‍മീത് കോടതിയില്‍നിന്ന് പുറത്തേക്കു വരാനും തയാറായില്ല. കസേരയില്‍ പിടിച്ചുനിന്നും നിലത്തിരുന്നുമെല്ലാം പൊട്ടിക്കരയുകയും ചെയ്തു. പുറത്തേക്കു വന്നില്ലെങ്കില്‍ ബലം പ്രയോഗിക്കേണ്ടിവരുന്നമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. എന്നിട്ടും പുറത്തുവരാന്‍ തയാറാകാതെ ഇരുന്നതോടെ സുരക്ഷ ഉദ്യോഗസ്ഥരെത്തി പിടിച്ചുവലിച്ച് പുറത്തിറക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad