കാസര്‍കോട്: (www.evisionnews.co) ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ ആയിരം ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. രാമകൃഷ്ണന്‍ എന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ.ആര്‍. സുള്‍ഫിക്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ബന്തടുക്ക റെയ്ഞ്ചിലെ
ദര്‍ബത്തഡുക്ക ഭാഗത്തു നിന്നും ബന്തടുക്ക റെയ്ഞ്ചിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എം. ചന്തുക്കുട്ടി നായരും സംഘവും ചേര്‍ന്നാണ് ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ വാഷ് പിടിച്ചെടുത്തത്.
Post a Comment
0 Comments