Type Here to Get Search Results !

Bottom Ad

ദേളിയില്‍ ചീട്ടുകളി; ഒമ്പത് പേര്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.co) ദേളി ജംഗ്ഷനിലെ ഒഴിഞ്ഞ പറമ്പില്‍ ചീട്ടുകളിക്കുകയായിരുന്ന ഒമ്പതു പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 3160 രൂപ പിടിച്ചെടുത്തു. 
ദേളിയിലെ വത്സന്‍ (42), മേല്‍പ്പറമ്പിലെ ഗംഗാധരന്‍ (54), കളനാട്ടെ നാരായണന്‍ (52), ചളിയങ്കോട്ടെ അഹമ്മദ് കുഞ്ഞി (35), ദേളിയിലെ സോമന്‍ (62), കോളിയടുക്കത്തെ അബ്ദുല്ല (59), കീഴൂരിലെ കുഞ്ഞഹമ്മദ് (48), ചട്ടഞ്ചാലിലെ മുഹമ്മദ് കുഞ്ഞി (46), കട്ടക്കാലിലെ ഉമ്മര്‍ (68) എന്നിവരാണ് അറസ്റ്റിലായത്. ഈ ഭാഗത്ത് ഏതാനും ദിവസം മുമ്പും ചീട്ടു കളി സംഘത്തെ പിടിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad