Type Here to Get Search Results !

Bottom Ad

വേട്ടയാടാന്‍ ശ്രമിച്ച നിഗൂഢ ശക്തികള്‍ക്ക് ഇപ്പോള്‍ വലിയ നിരാശ: പിണറായി


തിരുവനന്തപുരം : (www.evisionnews.co) ലാവ്ലിന്‍ കേസില്‍ സത്യം തെളിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. തന്നെ കേസില്‍പ്പെടുത്താന്‍ സിബിഐയുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളേറെയുണ്ടായിരുന്നു.
ഇവര്‍ക്കു വഴങ്ങിയാണ് സിബിഐ പ്രവര്‍ത്തിച്ചത്. തന്നെ മുന്‍നിര്‍ത്തി സിപിഎമ്മിനെ വേട്ടയാടാന്‍ ഈ കേസ് പലരും ഉപയോഗിച്ചു. 

എന്നാല്‍ എല്ലാം പരിശോധിച്ച സിപിഎം കേന്ദ്ര കമ്മിറ്റി കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു വ്യക്തമാക്കുകയാണ് ചെയ്തത്. സിബിഐ പ്രത്യേക കോടതിയുടെ വിധി വന്നതോടെ പാര്‍ട്ടിയുടെ കണ്ടെത്തല്‍ വസ്തുതാപരമാണെന്നു തെളിഞ്ഞു. തന്നെ വേട്ടയാടാന്‍ ശ്രമിച്ച നിഗൂഢ ശക്തികള്‍ക്കു നിരാശയാണ് ഇപ്പോള്‍ ഫലം. കോടതി വിധി കൂടുതല്‍ ഊര്‍ജം പകരുന്നു. വികസന പദ്ധതികളുമായി മുന്നോട്ടുപോകും. എല്ലാ ഘട്ടത്തിലും തന്നെ വിശ്വസിച്ചു കൂടെനിന്ന പാര്‍ട്ടിയോടും സഖാക്കളോടും ഈ നിമിഷം നന്ദി രേഖപ്പെടുത്തുന്നു.

ജുഡീഷ്യറിയോട് എല്ലാ ഘട്ടത്തിലും ആദരവു മാത്രമാണ് പ്രകടിപ്പിച്ചതെന്നും ആത്യന്തികമായി സത്യം വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നുവെന്നും പിണറായി വ്യക്തമാക്കി. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അന്തരിച്ച മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ.ദാമോദരനോട് ഏറെ കടപ്പാടുണ്ടെന്ന് വ്യക്തമാക്കിയാണ് പിണറായി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ദാമോദരന്‍ നല്‍കിയ പിന്തുണയാണ് തനിക്ക് മുന്നോട്ടുള്ള ഊര്‍ജം നല്‍കിയതെന്നും പിണറായി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad